Thursday, April 22, 2010

നോര്‍ത്ത്‌ പോളിലെ ഒസോണ്‍ പാളി

 "അങ്ങനെ അദ്ദേഹം സൂര്യോദയസ്ഥാനത്തെത്തിയപ്പോള്‍ അത് ഒരു ജനതയുടെ മേല്‍ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടെത്തി. അതിന്‍റെ(സൂര്യന്‍റെ) മുമ്പില്‍ അവര്‍ക്ക് നാം യാതൊരു മറയും ഉണ്ടാക്കി കൊടുത്തിട്ടില്ല".(സൂറത്തുല്‍ കഹ്ഫ്‌(  അദ്ധ്യായം:18 ) –വചനം-90)


സിത്റന്‍ എന്ന അറബി പദത്തിന്‍റെ അര്‍ത്ഥം ആവരണം, മൂടി, മറ എന്നൊക്കെയാണ്. "ലം നജ്അല്‍ ലഹും മിന്‍ദൂനിഹാ സിത്റന്‍"(അതിന്‍റെ(സൂര്യന്‍റെ) മുമ്പില്‍ അവര്‍ക്ക് നാം യാതൊരു മറയും ഉണ്ടാക്കി കൊടുത്തിട്ടില്ല) എന്ന മുകളില്‍ പറഞ്ഞ ഖുര്‍ആന്‍ സൂക്തം, സൂര്യനെതിരെയുള്ള എന്തോ ഒരു മറയുടെയോ ആവരണത്തിന്റെയോ അഭാവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. സൂര്യന് മുന്നില്‍ ഒരു മറയായി നിന്ന് കൊണ്ട് മാരകമായ രശ്മികളില്‍ നിന്നും ജീവജാലങ്ങളെ സംരക്ഷിക്കുന്നത് ഓസോണ്‍ പാളിയാണെന്നത് അംഗീകരിക്കപ്പെട്ട ഒരു ശാസ്ത്ര സത്യമാണ്

ധ്രുവ പ്രദേശങ്ങളില്‍ ഓസോണ്‍ പാലിക്കു കട്ടി കുറവായതിനാല്‍ സൂര്യ പ്രകാശത്തിലെ മാരക രശ്മികളില്‍  നിന്നുള്ള സംരക്ഷണം കുറവായിരിക്കും. വടക്കേ ധ്രുവത്തില്‍ സൂര്യോദയ സമയത്ത് ഓസോണ്‍ പാളിയുടെ കനം വളരെ കുറവാണെന്നാണ് ശാസ്ത്രീയമായ പഠനങ്ങള്‍ തെളിയിക്കുന്നത്. Sunrise Ozone destruction(SOD) എന്ന പേരിലാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.ആര്‍ട്ടിക്ക്‌ പ്രദേശത്ത് കണ്ടു വരുന്ന ഈ പ്രതിഭാസം സൂര്യോദയത്തിനു ശേഷം ഏതാനും മണിക്കൂര്‍ നീണ്ടു നില്‍ക്കും. സൂര്യോദയ സമയത്തിന്‍റെ തൊട്ടു മുമ്പുള്ള സമയം വരെ ഇങ്ങനെ ഒരു പ്രതിഭാസത്തിന്‍റെ യാതൊരു വിധ അടയാളങ്ങളും കാണാറില്ല, എന്നാല്‍ സൂര്യോദയ സമയത്ത് ത്വരിത ഗതിയിലുള്ള കുറവാണ് ഓസോണ്‍ പാളിയില്‍ സംഭവിക്കുന്നത് എന്ന്  ഈ പ്രതിഭാസം കണ്ടെത്തിയ അമേരിക്കന്‍ ഗവേഷകര്‍ പറയുന്നു.

സൂചിത ഖുര്‍ആന്‍ വാക്യത്തിലെ "മത്ലിഅ" (مطلع) എന്നാ പദത്തിന്‍റെ അര്‍ഥം സൂര്യോദയ സ്ഥാനം എന്നാണ്. ആധുനിക ശാസ്ത്ര സൌകര്യങ്ങളുടെ സഹായത്തോടെ മാത്രം കണ്ടെത്തിയ ഈ പ്രതിഭാസമായിരിക്കാം മുകളിലെ വിശുദ്ദ ഖുര്‍ആന്‍ വചനത്തിന്‍റെ പരിപ്രേക്ഷ്യം. ഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള ഒരു ദൃഷ്ട്ടാന്തമാണിത്.

Friday, April 9, 2010


 തൊലി സംസാരിക്കുമോ?

 മനുഷ്യന് ചുറ്റുമുണ്ടാകുന്ന ശബ്ദങ്ങള്‍ ഒരു റിക്കാര്‍ഡിനു  മീതെ മറ്റൊന്ന് പോലെ മുദ്രിതമാവുന്നുണ്ടെന്നു അമേരിക്കയിലെ ഇലിനോയിഡ് യൂണിവേര്‍സിറ്റിയിലെ ശ്രവണേന്ദ്രിയ വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍ ആര്ലിന്‍ കാര്‍ണി തെളിയിച്ചിരിക്കുന്നു. റിക്കാര്‍ഡിലെ ശബ്ദ തരംഗങ്ങളെ ചില സവിശേഷ യന്ത്രങ്ങള്‍ ഉപയോഗിച്ച് പുനരുല്പ്പാതിപ്പിക്കാമെന്നാനു അദ്ദേഹത്തിന്‍റെ വാദം ( Times of India)


ഖുര്‍ആന്‍ പറയുന്നു;
അങ്ങനെ അവര്‍ അവിടെ നരകത്തില്‍ ചെന്നാലവരുടെ കാതുകളും തൊലികളും അവര്‍ക്കെതിരായി പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി സാക്ഷ്യം വഹിക്കുന്നതാണ്. തങ്ങളുടെ തൊലികളോട് അവര്‍ പറയും നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരായി സാക്ഷ്യം വഹിച്ചത്.അപ്പോള്‍ തൊലികള്‍ പറയും .എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സസാരിപ്പിച്ചതാണ്   ..[ഖുര്‍ആന്‍ ഹാമീം സജദ  20-22} 

Wednesday, April 7, 2010

പ്രസവം സുഗമമാക്കുന്ന ചലനങ്ങള്‍
 
"അങ്ങനെ പ്രസവ വേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക് കൊണ്ട് വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിനു മുമ്പ് തന്നെ മരിക്കുകയും പാടെ വിസ്മരിച്ചു തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനെ! ഉടനെ അവളുടെ താഴ്ഭാഗത്ത്‌ നിന്ന് (ഒരാള്)‍ വിളിച്ചു പറഞ്ഞു: നീ വ്യസനിക്കേണ്ട . നിന്‍റെ താഴ്ഭാഗത്ത്‌ ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പന മരം നിന്റെ അടുക്കലേക്ക് പിടിച്ചു കുലുക്കിക്കൊള്ളുക.അത് നിനക്ക് പാകമായ ഈത്തപ്പഴം വീഴ്ത്തിതരുന്നതാണ് "( അദ്ധ്യായം 19 മര്‍യം: 23-25)


 പ്രസവ സമയത്ത് ഗര്‍ഭിണി എന്തെങ്കിലും വസ്തുവില്‍ പിടിച്ചു വലിക്കുന്നത് ബര്‍ത്ത് കനാലിലൂടെയുള്ള കുഞ്ഞിന്‍റെ കുഞ്ഞിന്‍റെ വരവ് സുഗമാമാകുമെന്നു ആധുനിക വൈദ്യ ശാസ്ത്രം പറയുന്നു. എന്തെങ്കിലും വസ്തുവില്‍
പിടിച്ചു വലിക്കുമ്പോള്‍ പ്രവര്‍ത്തന നിരതമാകുന്ന അതേ മസിലുകള്‍ തന്നെയാണ്, സാധാരണയായി ഗര്‍ഭപാത്രത്തിന് പുറത്തേക്കു കുഞ്ഞിനെ തള്ളുന്നത്. പ്രസവം സുഗമമാക്കാനായി താഴെ പറയുന്ന കാര്യങ്ങള്‍ സാധാരണയായി ചെയ്യാറുണ്ട്.  മുകളില്‍ തൂക്കിയിട്ട വല്ല വസ്തുക്കളിലും പിടിച്ചു വലിക്കുക, അല്ലെങ്കില്‍ കട്ടിലിന്റെ ഇരു ഭാഗത്തുമുള്ള വല്ല വസ്തുവിലും പിടിച്ചു വലിക്കുക, അല്ലെങ്കില്‍ ഏതെന്കിലും വ്യക്തിയുടെ കൈകളില്‍ പിടിച്ച വലിക്കുക.
                    
Squat bar അല്ലെങ്കില്‍ labour tub  എന്ന പേരിലുള്ള കട്ടിലില്‍ ഘടിപ്പിക്കാവുന്ന ഒരു ദണ്ട് ഇങ്ങനെ വലിക്കുവനായി  ഉപയോഗിക്കാറുണ്ട്.  ഇത് പിടിച്ചു വലിക്കുന്ന സമയത്ത് ഗര്‍ഭപാത്ര മുഖം വികസിക്കുന്നതിനാല്‍ കുട്ടിയുടെ  പുറത്തേക്കുള്ള വരവ് സുഖമമാകുന്നു.  ഈ രീതി ഉപയോഗിക്കാത്ത പ്രസവത്തേക്കാള്‍ സൌകര്യമെരറിയതാണ് ഈ രീതി ഉപയോഗിച്ചുള്ള പ്രസവം. ഈ രീതിയില്‍ കുട്ടിയെ പുറത്തേക്കു തള്ളാന്‍ ഏറ്റവും കുറഞ്ഞ ഊര്‍ജം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. പെല്‍വിക് ബോണ്‍ വികസിക്കുന്നതിനാല്‍  കുഞ്ഞിനു പുറത്തേക്ക് പോകുന്നതിനായി 30% സ്ഥലം അധികം ലഭിക്കുന്നു. മാത്രമല്ല ഇങ്ങനെ പിടിച്ചു വലിക്കുന്നതിന്റെ ഫലമായി  മുന്നോട്ടു വരാനുള്ള കുഞ്ഞിന്‍റെ ഊര്‍ജവും കൂടുന്നു.

ഇതിനോടനുബന്ധമായി  കൊണ്ട് മുകളില്‍ കൊടുത്ത ഖുര്‍ആന്‍ ആയത്ത് ചേര്‍ത്ത് വായിക്കുക. പ്രസവ സമയത്ത് മറിയം ബീവിയോടു ഈന്തപ്പന മരം പിടിച്ചു കുലുക്കാനായി കല്‍പ്പിക്കപ്പെടുന്നു. മറിയം ബീവി ഈന്ത മരം തന്റെ നേരെ പിടിച്ചു കുലുക്കുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന വഹുസ്സി എന്നാ അറബി പദത്തിന്റെ അര്‍ഥം വേഗത്തില്‍ കുലുക്കുക, ചലിപ്പിക്കുക, ഇളക്കുക  എന്നൊക്കെയാണ്. മറിയം ബീവി ഇങ്ങനെ ചെയ്തതിലൂടെ...അവരുടെ പ്രസവം സുഗമമായി കിട്ടും.അത് മാത്രമല്ല പോഷക ഗുണമേറിയ ഈന്തപ്പഴങ്ങള്‍ ഭക്ഷിക്കാനായി ലഭിക്കുകയും ചെയ്യും.  ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന രീതിയുടെ ഒരു വക ഭേദം തന്നെയല്ലേ മറിയം ബീവി ഉപയോഗിച്ചത്. . എല്ലാമറിയുന്ന അല്ലഹുവിന്‍റെ അടുക്കല്‍ നിന്നുള്ള കല്‍പ്പനയാണല്ലോ മലക്കുകള്‍ മറിയം ബീവിയെ അറിയിച്ചത്. അത് പ്രകാരമാണ് മറിയം ബീവി അങ്ങനെ ചെയ്തതും. ഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള ഒരു തെളിവാണിത്.