Thursday, April 22, 2010

നോര്‍ത്ത്‌ പോളിലെ ഒസോണ്‍ പാളി

 "അങ്ങനെ അദ്ദേഹം സൂര്യോദയസ്ഥാനത്തെത്തിയപ്പോള്‍ അത് ഒരു ജനതയുടെ മേല്‍ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടെത്തി. അതിന്‍റെ(സൂര്യന്‍റെ) മുമ്പില്‍ അവര്‍ക്ക് നാം യാതൊരു മറയും ഉണ്ടാക്കി കൊടുത്തിട്ടില്ല".(സൂറത്തുല്‍ കഹ്ഫ്‌(  അദ്ധ്യായം:18 ) –വചനം-90)


സിത്റന്‍ എന്ന അറബി പദത്തിന്‍റെ അര്‍ത്ഥം ആവരണം, മൂടി, മറ എന്നൊക്കെയാണ്. "ലം നജ്അല്‍ ലഹും മിന്‍ദൂനിഹാ സിത്റന്‍"(അതിന്‍റെ(സൂര്യന്‍റെ) മുമ്പില്‍ അവര്‍ക്ക് നാം യാതൊരു മറയും ഉണ്ടാക്കി കൊടുത്തിട്ടില്ല) എന്ന മുകളില്‍ പറഞ്ഞ ഖുര്‍ആന്‍ സൂക്തം, സൂര്യനെതിരെയുള്ള എന്തോ ഒരു മറയുടെയോ ആവരണത്തിന്റെയോ അഭാവത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. സൂര്യന് മുന്നില്‍ ഒരു മറയായി നിന്ന് കൊണ്ട് മാരകമായ രശ്മികളില്‍ നിന്നും ജീവജാലങ്ങളെ സംരക്ഷിക്കുന്നത് ഓസോണ്‍ പാളിയാണെന്നത് അംഗീകരിക്കപ്പെട്ട ഒരു ശാസ്ത്ര സത്യമാണ്

ധ്രുവ പ്രദേശങ്ങളില്‍ ഓസോണ്‍ പാലിക്കു കട്ടി കുറവായതിനാല്‍ സൂര്യ പ്രകാശത്തിലെ മാരക രശ്മികളില്‍  നിന്നുള്ള സംരക്ഷണം കുറവായിരിക്കും. വടക്കേ ധ്രുവത്തില്‍ സൂര്യോദയ സമയത്ത് ഓസോണ്‍ പാളിയുടെ കനം വളരെ കുറവാണെന്നാണ് ശാസ്ത്രീയമായ പഠനങ്ങള്‍ തെളിയിക്കുന്നത്. Sunrise Ozone destruction(SOD) എന്ന പേരിലാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.ആര്‍ട്ടിക്ക്‌ പ്രദേശത്ത് കണ്ടു വരുന്ന ഈ പ്രതിഭാസം സൂര്യോദയത്തിനു ശേഷം ഏതാനും മണിക്കൂര്‍ നീണ്ടു നില്‍ക്കും. സൂര്യോദയ സമയത്തിന്‍റെ തൊട്ടു മുമ്പുള്ള സമയം വരെ ഇങ്ങനെ ഒരു പ്രതിഭാസത്തിന്‍റെ യാതൊരു വിധ അടയാളങ്ങളും കാണാറില്ല, എന്നാല്‍ സൂര്യോദയ സമയത്ത് ത്വരിത ഗതിയിലുള്ള കുറവാണ് ഓസോണ്‍ പാളിയില്‍ സംഭവിക്കുന്നത് എന്ന്  ഈ പ്രതിഭാസം കണ്ടെത്തിയ അമേരിക്കന്‍ ഗവേഷകര്‍ പറയുന്നു.

സൂചിത ഖുര്‍ആന്‍ വാക്യത്തിലെ "മത്ലിഅ" (مطلع) എന്നാ പദത്തിന്‍റെ അര്‍ഥം സൂര്യോദയ സ്ഥാനം എന്നാണ്. ആധുനിക ശാസ്ത്ര സൌകര്യങ്ങളുടെ സഹായത്തോടെ മാത്രം കണ്ടെത്തിയ ഈ പ്രതിഭാസമായിരിക്കാം മുകളിലെ വിശുദ്ദ ഖുര്‍ആന്‍ വചനത്തിന്‍റെ പരിപ്രേക്ഷ്യം. ഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള ഒരു ദൃഷ്ട്ടാന്തമാണിത്.